കോട്ടയം- പുതുപ്പള്ളിയുടെ ജനപ്രതിനിധിയെ ഇന്ന് അറിയാം. ബസേലിയസ് കോളേജില്‍ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്,ഫലസൂചനകള്‍ ഒന്‍പതുമണിയോടെ ലഭിക്കും. 53 വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.
ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്.), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്.), ലിജിന്‍ലാല്‍ (എന്‍.ഡി.എ.) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് ഐക്യമുന്നണി ക്യാമ്പിന്റെ വിലയിരുത്തല്‍. 5,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജയപരാജയങ്ങള്‍ മുന്നണികള്‍ക്ക് നിര്‍ണായകമാണ്.
1,28,535 പേരാണ് പുതുപ്പള്ളിയില്‍ വിധിയെഴുതിയത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 64,455 പേര്‍ സ്ത്രീകളും 64,078 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ ട്രന്‍സ്ജന്‍ഡറുമാണ്.
വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.
വോട്ടെണ്ണല്‍ ക്രമം പഞ്ചായത്ത് അനുസരിച്ച് : അകലക്കുന്നം, കൂരോപ്പട, മണര്‍ക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം.