മലപ്പുറം- മലേഷ്യ ഇന്റർനാഷണൽ ഇസ് ലാമിക് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് പ്രവേശനം നേടിയ മലപ്പുറം ഫലാഹിയ കോളേജ് പൂർവ വിദ്യാർഥിനി ഹുദ അബ്ബാസിനെ കോളേജ് മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു. ഹുദ അബ്ബാസിനുള്ള ഉപഹാരം നജീബ് കാന്തപുരം എം.എൽ.എ നൽകി. ട്രസ്റ്റ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷനായിരുന്നു. ഫലാഹിയ കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ബസ്മല, മലപ്പുറം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം, പ്രൊഫ.ഇസ്മായിൽ, അഹമ്മദ് അസ്ഹർ പള്ളിയിൽ, ഒ.പി അസൈനാർ, ഉപ്പൂടൻ ഷൗക്കത്ത്, ഹുദ അബ്ബാസ്, നിയ ജുബിൻ, സഹൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.