റിയാദ് - സാമൂഹിക പ്രവർത്തകനായ കോഴിക്കോട് കുറ്റിയാടി സ്വദേശി റിയാദിൽ നിര്യാതനായി. കുറ്റിയാടി ചന്തവേൽ വണ്ണത്തന്റെ വാതുക്കൽ അഹമദ് - ഫാത്തിമ ദമ്പതികളുടെ മകൻ മുസ്തഫ അഹമദ് (39) ആണ് മരിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകീട്ട് നാലുമണിയോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 18 വർഷമായി റിയാദ് ഉമ്മുഹമാമിൽ ജനറൽ സർവീസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവ് അംഗമാണ്. റജീനയാണ് ഭാര്യ. മക്കൾ: റിസ്‌വാൻ, റിഷാൽ.