Sorry, you need to enable JavaScript to visit this website.

എ ഐ ക്യാമറ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിനല്ല, അപകടങ്ങള്‍ കുറയ്ക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി - എ ഐ ക്യാമറ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും അപകടങ്ങള്‍ കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും സംസ്ഥാന സര്‍ക്കാര്‍.  ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  പദ്ധതി നടപ്പിലാക്കിയ ശേഷം അപകടങ്ങള്‍ കുറഞ്ഞു. എ ഐ ക്യാമറ ആരുടെയും സ്വകാര്യത ലംഘിക്കുന്നതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ മാത്രമാണ് എ ഐ ക്യാമറ പരിശോധിക്കുന്നത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. കെല്‍ട്രോണ്‍ നല്‍കിയത് സാങ്കേതിക തികവുള്ള പദ്ധതിയാണ്. കെല്‍ട്രോണിനെ നിയോഗിച്ചത് സുതാര്യ ബിഡ്ഡിങിലൂടെയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാറിന് പരാതി നല്‍കിയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Latest News