ദോഹ- ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഖത്തറില്‍ നിര്യാതനായി. കോഴിക്കോട് കല്ലായി മന്‍കുഴിയില്‍ പറമ്പ് സ്വദേശിയും ഇപ്പോള്‍ ചേവായൂര്‍ എണ്ണമ്പാലത്ത് താമസിക്കുന്നയാളുമായ അബ്ദുല്‍ ലത്തീഫ് ( 52 ) ആണ് നിര്യാതനായത്. 28 വര്‍ഷമായി ഖത്തറില്‍ അമീരി ദിവാനിയില്‍ ജോലിചെയ്യുകയായിരുന്നു. ഭാര്യ സജ്‌ന മക്കള്‍ ലിമ്മി,മര്‍ബ മാസൂക്ക, രഹന
മയ്യത്ത് നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു