കൊച്ചി- നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി രണ്ടുപേര്‍ ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായി. ഇടയക്കുന്നം ജയകേരള ഭാഗത്തുള്ള വീട്ടില്‍ നിന്ന് കണവുള്ളിപ്പാടം വീട്ടില്‍ രഘുല്‍ (29), ഇടയക്കുന്നം മസ്ജിദിന് സമീപമുള്ള വീട്ടില്‍ നിന്ന് അറയ്ക്കല്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
രഘുലില്‍ നിന്നും 2.49 ഗ്രാം എം. ഡി. എം. എയും ശ്രീക്കുട്ടനില്‍ നിന്നും 4.22 ഗ്രാം എം. ഡി. എം. എയും കണ്ടെടുത്തു. രഘൂലില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ശ്രീക്കുട്ടിനെ കണ്ടെത്തിയത്.
വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകള്‍, മയക്കുമരുന്ന് അളക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ് തുടങ്ങിയവയും ഇവരില്‍ നിന്നും കണ്ടെടുത്തു. എറണാകുളം സെന്‍ട്രല്‍ എ. സി. പി. സി. ജയകമാറിന്റെ മേല്‍നോട്ടത്തില്‍ ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ കെ. യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ തോമസ് കെ എക്‌സ്, എസ്. ഐ. വിജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് നസീര്‍, ദിനൂപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.