പാലക്കാട് - ഷൊര്‍ണൂര്‍ കവളപ്പാറയില്‍ പൊള്ളലേറ്റ് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ട്. അപകടം നടന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. .ഇത് ശരിവെക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഷൊര്‍ണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍ മരിച്ചത്. കവളപ്പാറ നീലാമല കുന്നില്‍ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. ഇന്നാണ് സംഭവമുണ്ടായത്. തീ പടര്‍ന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ഈ സമയത്ത് ഒരാള്‍ വീട്ടില്‍ നിന്നിറങ്ങിയോടുന്നത് കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.