Sorry, you need to enable JavaScript to visit this website.

എൻജിനിൽ പക്ഷിയിടിച്ചു; ജിദ്ദയിലേക്കുള്ള വിമാനം  എമർജൻസി ലാന്റിംഗ് നടത്തി

ജിദ്ദ - യാത്രാമധ്യേ എൻജിനിൽ പക്ഷിയിടിച്ചതിനെ തുടർന്ന് ഫ്‌ളൈ നാസ് വിമാനം തുർക്കിയിലെ തറാബ്‌സോൺ എയർപോർട്ടിൽ എമർജൻസി ലാന്റിംഗ് നടത്തി. ബുധനാഴ്ച രാത്രി തുർക്കിയിലെ തറാബ്‌സോണിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എൻജിനിലാണ് പക്ഷിയിടിച്ചത്. ഇതേ തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ക്യാപ്റ്റൻ വിമാനം തറാബ്‌സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ചുവിടുകയായിരുന്നെന്നും വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തതായും ഫ്‌ളൈ നാസ് പ്രസ്താവനയിൽ പറഞ്ഞു. 
തറാബ്‌സോൺ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം കരിങ്കടലിനു മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എൻജിനിൽ പക്ഷിയിടിച്ചത്. ഇതേതുടർന്ന് വലതു വശത്തെ എൻജിനിൽ സ്‌ഫോടനവും അഗ്നിബാധയുമുണ്ടായി. വിമാനത്തിന്റെ എൻജിനിൽ തീ പടർന്നുപിടിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News