Sorry, you need to enable JavaScript to visit this website.

ആലുവയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റില്‍ രാജ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പോലീസ്


കൊച്ചി - ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ അസ്റ്റിലായ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ രാജ് സ്ഥിരം കുറ്റവാളി. വീട്ടില്‍ നിന്ന് രാത്രി മാത്രം പുറത്തിറങ്ങുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം മോഷ്ടാവാണെന്നും പോലീസ് പറയുന്നു.  എറണാകുളം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ പന്ത്രണ്ടിലധികം കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ കേസുകളുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റില്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. രാത്രി വീട്ടില്‍ നിന്ന് പോകുന്ന മകനോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍ ചീത്തവിളിക്കുമെന്ന് ഇയാളുടെ ഇയാളുടെ മാതാവ് പറഞ്ഞത്. പെരിയാര്‍ ഹോട്ടലിന് ചേര്‍ന്നുള്ള മാര്‍ത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് ക്രിസ്റ്റിലിനെ പോലീസ് പിടികൂടിയത്. പോലീസെത്തിയപ്പോള്‍ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

 

Latest News