ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ആരിദയിലെ അൽഖമീസ് സൂഖിൽ കച്ചവടക്കാരുടെ സ്റ്റാളുകളും തമ്പുകളും ശക്തമായ കാറ്റിൽ തകർന്നു. സ്റ്റാളുകളിൽ വിൽപനക്ക് തൂക്കിയ വസ്ത്രങ്ങളും മറ്റും ശക്തമായ കാറ്റിൽ പാറിപ്പറന്നു. വിൽപനക്ക് പ്രദർശിപ്പിച്ച വസ്ത്രങ്ങൾ അടക്കമുള്ള ചരക്കുകൾ സംരക്ഷിക്കാൻ കച്ചവടക്കാർ പാടുപെട്ടു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
— Aml shihata (@AmlShihata) September 6, 2023