Sorry, you need to enable JavaScript to visit this website.

സഹപ്രവർത്തകന്റെ കാർഡ് പഞ്ച്  ചെയ്താൽ മൂന്നു മാസം തടവ് 

ജിദ്ദ - സഹപ്രവർത്തകന്റെ കാർഡ് പഞ്ച് ചെയ്യുകയോ സഹപ്രവർത്തകനു പകരം ഹാജർ ബുക്കിൽ ഒപ്പുവെക്കുകയോ മറ്റു ഇലക്‌ട്രോണിക് രീതികളിൽ ഹാജർ രേഖപ്പെടുത്തുകയോ ചെയ്യുന്നത് മൂന്നു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകൻ ഖാലിദ് അൽയൂസുഫ് മുന്നറിയിപ്പ് നൽകി. ഡ്യൂട്ടിക്ക് ഹാജരാകാൻ വൈകുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ നേരത്തെ മുങ്ങുകയോ ചെയ്യുന്ന സഹപ്രവർത്തകനു വേണ്ടി ഹാജർ രേഖപ്പെടുത്തുന്നതിനും കാർഡ് പഞ്ച് ചെയ്യുന്നതിനും വ്യാജ രേഖാ വിരുദ്ധ ശിക്ഷാ നിയമത്തിലെ പതിനാറാം വകുപ്പ് മൂന്നു മാസം വരെ തടവും 30,000 റിയാൽ വരെ പിഴയും ശക്ഷ വ്യവസ്ഥ ചെയ്യുന്നതായി അഭിഭാഷകൻ ഖാലിദ് അൽയൂസുഫ് പറഞ്ഞു.
 

Latest News