ദമാം - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എവര്‍ടന്റെ കളിക്കാരനായിരുന്ന ജമൈക്കന്‍ ഇന്റര്‍നാഷനല്‍ ദമരയ് ഗ്‌റേ സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖ് ക്ലബ്ബില്‍ ചേര്‍ന്നു. ട്രാന്‍സ്ഫറിന് ക്ലബ്ബ് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഇരുപത്തേഴുകാരന്‍ പരിശീലനത്തില്‍ പങ്കെടുക്കാതെ പ്രതിഷേധത്തിലായിരുന്നു. ഈ സീസണില്‍ എവര്‍ടന്റെ ഒരു കളിയിലും ഇറങ്ങിയിരുന്നില്ല.