കൊച്ചി - ആലുവയില്‍ പീഡനത്തിനിരയായ എട്ടു വയസുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നല്‍കും. ബീഹാര്‍ സ്വദേശികള്‍ ആണ് കുട്ടിയുടെ മാതാപിതാക്കള്‍. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നല്‍കും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അതേസമയം പ്രതി തിരുവനന്തപുരം സ്വദേശിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.