കോഴിക്കോട് - ഇന്ന് കോഴിക്കോട് ചേരാൻ നിശ്ചയിച്ച സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃയോഗം മാറ്റി. സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണം മൂലം നേതൃയോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു.