തിരുവനന്തപുരം - സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജയ്ക്ക് എതിരായ സംഘപരിവാർ കേന്ദ്രങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫ്.
'തൃക്കണ്ണാപുരം സ്വയം സേവകർ' എന്ന എഫ്.ബി പേജിലെ പോസ്റ്റാണ് മന്ത്രിയുടെ സ്റ്റാഫ് ഷെയർ ചെയ്തത്. മന്ത്രി കെ രാധാകൃഷ്ണന്റെ കംപ്യൂട്ടർ അസിസ്റ്റന്റ് വി.ഐ രാജീവാണ് സംഘപരിവാർ പോസ്റ്റ് ഷെയർ ചെയ്തത്. മന്ത്രിയുടെ ഗൺമാൻ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്.
രാമായണ മാസാചരണവുമായി ബന്ധപ്പെട്ട കെ.കെ ശൈലജയുടെ പേരിൽ സംഘപരിവാർ പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്ന ഒരു പ്രസംഗമാണ് തൃക്കണ്ണാപരം സ്വയം സേവകർ പേജിൽ പോസ്റ്റ് ചെയ്തത്.
കെ.കെ ശെലജയുടെ ഫോട്ടോക്ക് മുകളിൽ 'അന്തം കമ്മി ഹിന്ദുക്കൾ കേൾക്കുന്നുണ്ടല്ലോ അല്ലെ' എന്ന തലക്കെട്ടിന് താഴെ 'രമായണമാസത്തിൽ രാമായണം വായിക്കുന്നതും നാലമ്പലദർശനവും വർഗീയതയാണത്രേ.' എന്നതാണ് പോസ്റ്റ്.ഈ പോസ്റ്റാണ് മന്ത്രി കെ രാധാകൃഷ്ണന്റെ പേഴ്‌സണൽ സ്റ്റാഫ് ഷെയർ ചെയ്തതും ഗൺമാൻ ലൈക്ക് അടിച്ചതും.