Sorry, you need to enable JavaScript to visit this website.

തൃശൂരില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ മുംബൈയിലെ പന്‍വേലില്‍ കണ്ടെത്തി

തൃശൂര്‍ - തൃശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. മുംബൈയിലെ പന്‍വേലില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മുംബൈയിലെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികളെ നാട്ടിലേക്ക് എത്തിക്കും, മൂന്ന് പേരും തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെ പി ഇ എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.  ഒരു ആണ്‍കുട്ടിയേയും രണ്ട് പെണ്‍കുട്ടികളെയും കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല.

 

Latest News