തിരുവനന്തപുരം - ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്നു യാത്ര റദ്ദാക്കിയ ഇന്തോനേഷ്യയില്‍നിന്നുള്ള ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് കൊണ്ടുപോയി.
സെപ്റ്റംബര്‍ 5ന് വൈകിട്ട് ഇന്ധനം നിറയ്ക്കാനായി എത്തിയ വിമാനമാണ് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് വിമാനത്തിലെ 212 യാത്രക്കാരെ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലേക്ക് മാറ്റി. ഇവര്‍ക്ക് വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യവും ഒരുക്കി. രാവിലെ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെങ്കിലും ഇന്തോനേഷ്യയില്‍ നിന്ന് മറ്റൊരു വിമാനം എത്തിച്ചു യാത്ര തുടരാന്‍ ലയണ്‍ എയര്‍ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് 4.10ന് മണിക്ക് ഈ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു.