റിയാദ്- പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽ മറായി ഇസ്തിറാഹയിൽ ഓണ വിരുന്ന്-2023 സംഘടിപ്പിച്ചു. പഞ്ച വാദ്യങ്ങളുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും കലാ കായിക സാംസ്കാരിക പരിപാടികളും ഓണസദ്യയും ഒരുക്കി. ഒ
പ്രദീപൻ കോറോമിന്റെ നേതൃത്വത്തിൽ രാജീവൻ ഓണക്കുന്ന്, സി.പി. രഞ്ജിത്, രാജേഷ് കുഞ്ഞിമംഗലം എന്നിവർ പൂക്കളം ഒരുക്കി. രാജൻ പെരളത്തിന്റെ മേൽനോട്ടത്തിൽ സത്യൻ കണക്കീൽ, അബ്ദുല്ല പൊന്നിച്ചി, അഷ്റഫ് ചെറുപുഴ, ടി.എ.ബി. അഷ്റഫ്, അഷ്റഫ് പൊന്നിച്ചി, മനോഹരൻ പൊയ്യിൽ എന്നിവരും പി.എസ്.വി ഫുട്ബോൾ ക്ലബ് അംഗങ്ങളും ചേർന്ന് ഓണസദ്യ വിളമ്പി. മാവേലിയായി വേഷമണിഞ്ഞ ലിബിനെ ജയേഷ് ബാബു, അരുൺ നാരായണൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കി. ഓണസദ്യക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. സത്യൻ കണക്കിൽ കവിത ആലപിച്ചു.
പി.എസ്.വി ഗായകർ ഓണപ്പാട്ടുകൾ ആലപിച്ചു. സമാപന ചടങ്ങിൽ അഷ്റഫ് കവ്വായി അധ്യക്ഷത വഹിച്ചു. സത്യൻ കണക്കീൽ, മുസ്തഫ കവ്വായി, ജലീൽ ചെറുപുഴ, ഇസ്മയിൽ കരോളം, ഹരീന്ദ്രൻ കയറ്റുവള്ളി, മുരളി സംസാരി, ബാബു ഗോവിന്ദ്. മധു ഇടച്ചേരി, ദീപ ഗോപിനാഥൻ, ഷീന മധു, ഷിനി ബാബു ഗോവിന്ദ് എന്നിവർ സംസാരിച്ചു. ഗോപിനാഥൻ സംസാരി നന്ദി പറഞ്ഞു.