റിയാദ്- ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനെന്ന് വിശ്വസിപ്പിച്ച് എകൗണ്ട് കോഡുകള്‍ സ്വന്തമാക്കി നിരവധി പേരുടെ പണം തട്ടിയ 11 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പിടിയിലായ 11 പേരും പാകിസ്ഥാനികളാണ്. ഇരകള്‍ക്ക് അവരുടെ മൊബൈലുകളിലേക്ക് ആദ്യം സന്ദേശങ്ങളയക്കും. ശേഷം അവരുമായി മൊബൈലില്‍ സംസാരിക്കും. എകൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞുവിശ്വസിപ്പിക്കും. പിന്നീട് വ്യക്തിഗത വിവരങ്ങളും ഒടിപിയും ചോദിക്കും. ശേഷം എകൗണ്ടില്‍ കയറി പണം വേറെ എകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
ഏഴ് വര്‍ഷം തടവും ശേഷം നാടുകടത്തലുമാണ് ഇവര്‍ക്ക് കോടതി ശിക്ഷ വിധിച്ചതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു,