Sorry, you need to enable JavaScript to visit this website.

ഹനാനെ പറ്റിയുള്ള വ്യാജവാർത്തക്ക് പിന്നിൽ മറുനാടൻ മലയാളിയെന്ന് 

കൊച്ചി- ഹനാനെ പറ്റിയുള്ള വ്യാജവിവരം നൽകിയത് മറുനാടൻ മലയാളിയുടെ ക്യാമറമാൻ അർജുനനാണെന്ന് ഹനാനെ മോശക്കാരിയാക്കി ചിത്രീകരിച്ച നൂറുദ്ദീൻ ഷൈഖ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നൂറുദ്ദീൻ ഷൈഖ് ഇക്കാര്യം പറഞ്ഞത്. ഹനാന്റെ മാതൃഭൂമി വാർത്ത പെയ്ഡ് ന്യൂസാണെന്നും സംവിധായകൻ അരുൺ ഗോപിയാണ് ഈ വാർത്ത ആദ്യം ഷെയർ ചെയ്തതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അർജുൻ തന്നോട് പറഞ്ഞത്. ഹനാന്റെ കയ്യിലുള്ളത് നവരത്‌ന മോതിരമാണെന്ന കാര്യവും അർജുൻ തന്നെയാണ് പറഞ്ഞത്. തന്റെ പേര് പറയരുതെന്നും അർജുൻ പറഞ്ഞിരുന്നു. തമ്മനത്ത്‌നിന്നും പാലാരിവട്ടത്തേക്ക് തന്റെ ബൈക്കിലാണ് അർജുൻ വന്നതെന്നും പിന്നീട് തന്നെ അറസ്റ്റ് ചെയ്തുവെന്ന് വ്യാജ വാർത്ത നൽകിയതും മറുനാടൻ മലയാളിയാണെന്നും നൂറുദ്ദീൻ ഷൈഖ് പറഞ്ഞു. ഈ നേരം വരെ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അത്തരം വാർത്തകൾ ശരിയല്ലെന്നും നൂറുദ്ദീൻ പറഞ്ഞു.  
ഹനാനെ മോശക്കാരിയാക്കി ചിത്രീകരിച്ചുള്ള നൂറുദ്ദീൻ ഷൈഖിന്റെ ലൈവ് വീഡിയോ നിരവധി പേർ കണ്ടിരുന്നു. ഇതേതുടർന്നാണ് പലരും ഹനാനെതിരെ രംഗത്തെത്തിയത്. എന്നാൽ പിന്നീട് ഇയാൾ പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് ഇയാൾ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്. 
 

Latest News