കൊച്ചി - പുതുപ്പളളി ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോണ്‍സനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോണ്‍സണ്‍ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ പൊതിയക്കരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ജോണ്‍സണെ ആക്രമിച്ചത്. ജോണ്‍സന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.