തിരുവനന്തപുരം - പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചാല്‍ അത് ബി ജെ പി വോട്ട് മറിച്ചിട്ടായിരിക്കുമെന്ന ആരോപണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. ബി ജെ പി വോട്ട് വാങ്ങിയാല്‍ മാത്രം ചാണ്ടി ഉമ്മന്‍ ജയിക്കും. പുതുപ്പള്ളിയില്‍ ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്ക് പോയിട്ടുണ്ട്. ബി ജെ പി വോട്ട് വാങ്ങിയാല്‍ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാന്‍ കഴിയുക. ബി ജെ പി വോട്ട് യു ഡി എഫിന് ലഭിച്ചതായാണ് കണക്ക് കൂട്ടല്‍. അല്ലാത്ത പക്ഷം എല്‍ ഡി എഫിന് വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ആണിക്കല്ലിളക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗോവിന്ദന്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന വിധിയായിരിക്കും പുതുപ്പള്ളിയിലേതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.