Sorry, you need to enable JavaScript to visit this website.

സ്‌കൂട്ടര്‍ അപകടത്തില്‍ പുഴയില്‍ വീണ യുവാവ് മരിച്ചു

-അജയ് സോജന്‍

മാനന്തവാടി-കമ്മന കരിന്തിരിക്കടവ് പാലത്തിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പുഴയില്‍ വീണ യുവാവ് മരിച്ചു. വരയാല്‍ പൂത്തേട്ട് സോജന്‍ സെബാസ്റ്റ്യന്‍-എല്‍സമ്മ ദമ്പതികളുടെ മകന്‍ അജയ് സോജനാണ്(27)മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ശബ്ദം കേട്ടെത്തിയവാണ് എന്‍ജിന്‍ ഓഫാകാത്ത നിലയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്നതു കണ്ടത്. അജയിന്റെ  പേഴ്സും സമീപത്ത് കണ്ടെത്തി.
അജയ് പുഴയില്‍ വീണുവെന്ന സംശയത്തില്‍ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നി-രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചലിലാണ് ഇന്നു രാവിലെ എട്ടരയോടെ മൃതദേഹം കണ്ടെടുത്തത്. പോലീസും ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും നാട്ടുകാരും തെരച്ചലില്‍ പങ്കെടുത്തു.

 

Latest News