കോട്ടയം-20 വര്‍ഷമായി എല്‍.ഡി.എഫ് കുടുംബത്തെ വേട്ടയാടുകയാണെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ചാണ്ടിയുടെ പ്രതികരണം. വേട്ടയാടല്‍ അപ്പ മുന്‍കൂട്ടി കണ്ടിരുന്നു. 'ഒക്ടോബര്‍ ആദ്യവാരത്തില്‍ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ഒരു കുറിപ്പ് അദ്ദേഹം എഴുതിവച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ അത് പുറത്തുവിടും. തെരഞ്ഞെടുപ്പായതിനാലാണ് പ്രതികരിക്കാതിരുന്നത്. സത്യം ആരൊക്കെ മൂടിവച്ചാലും പുറത്തുവരും. രണ്ടാം വയസിലാണ് അപ്പയുമായി പരിചയത്തിലാകുന്നത്. അപ്പയെ ആദ്യം രാമന്‍ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. എന്റെ ദൈവമായിട്ടാണ് പിതാവിനെ കാണുന്നത്. ഈ വേട്ടയാടല്‍ തുടര്‍ന്നോട്ടെ. എല്‍.ഡി.എഫിന്റെ രാഷ്ട്രീയ കാപട്യത്തിന് തന്റെ കുടുംബം ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ചാണ്ടി പറഞ്ഞു.