ജനീവ- മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതും പ്രതികരണങ്ങള്‍ തീര്‍ത്തും ആവശ്യത്തിനല്ലാതിരുന്നതും വിമര്‍ശിച്ച് യു. എന്‍ വിദഗ്ധ സംഘം. ഇത് ആശങ്കയുണ്ടാക്കുന്നതായും യു. എന്‍ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. യു. എന്‍ വിദഗ്ധ സംഘം. യു എന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെച്ചിരിക്കുന്നത്.
വീടുകള്‍ നശിപ്പിക്കല്‍, നിര്‍ബന്ധിത പലായനം, പീഡനം ഉള്‍പ്പെടെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മണിപ്പൂരിലുണ്ടായത്. ഇത് ആശങ്കയുണ്ടെന്നാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മണിപ്പൂരിലെ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതില്‍ നിയമപാലകര്‍ ഉള്‍പ്പെടെയുളഅളവര്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്കിനെ കുറിച്ചും വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
2023 മെയ് മാസം ആരംഭിച്ച കലാപം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. ആഗസ്ത് പകുതിയോടെ ഏകദേശം 160 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ കൂടുതലും ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള കുക്കി സമുദായത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.