റിയാദ് - തലസ്ഥാന നഗരിയിൽ ബസ് വെയ്റ്റിംഗ് കേന്ദ്രം പെട്രോളൊഴിച്ച് കത്തിച്ച സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ ബസ് വെയ്റ്റിംഗ് കേന്ദ്രത്തിന്റെ നാലു ഭാഗത്തും സീറ്റുകളിലും ഒഴിച്ച ശേഷം നിലത്ത് പേപ്പറുകൾ കൂട്ടിയിട്ട് യുവാവ് കത്തിക്കുകയായിരുന്നു. തീ ആളിക്കത്തിക്കാൻ കന്നാസിൽ സൂക്ഷിച്ച പെട്രോളും യുവാവ് പിന്നീട് നിലത്തൊഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത വിവരം ഈ വീഡിയോ സഹിതം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
| إدارة التحريات والبحث الجنائي بشرطة منطقة الرياض تقبض على شخص أحرق موقعًا مخصصًا لانتظار الحافلات pic.twitter.com/Z3DgeZ14w7
— الأمن العام (@security_gov) September 4, 2023