മുംബൈ - ഒക്ടോബറിൽ ഇന്ത്യ വിരുന്നൊരുക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ആതിഥേയ ടീമിനെ പ്രഖ്യാപിച്ചു. ഇപ്പോൾ ശ്രീലങ്കയിൽ ഏഷ്യ കപ്പിൽ പങ്കെടുക്കുന്ന ടീമിലെ രണ്ടു പേരെ ഒഴിവാക്കി. മെയ് മുതൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും കെ. എൽ രാഹുൽ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെത്തി. ഇഷാൻ കിഷനാണ് അസിസ്റ്റന്റ്. സഞ്ജു സാംസണിന് സ്ഥാനമില്ല.
ഏഷ്യ കപ്പ് ടീമിലെ ബാറ്റർ തിലക് വർമ, പേസ് ബൗളർ പ്രസിദ് കൃഷ്ണ എന്നിവരെയും ഒഴിവാക്കി. യുസ്വേന്ദ്ര ചാഹലിനും സ്ഥാനം കിട്ടിയില്ല.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസ് ബൗളർമാർ. ശാർദുൽ താക്കൂർ, ഹാർദിക് പാന്ധ്യ, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് 2023 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബിയും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.