Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീപ്പിടിത്തത്തിൽ സർവ്വം നഷ്ടമായ മധുവിന് കൈത്താങ്ങായി ടീം വെൽഫെയർ

മധുവിന്റെ കുടുംബത്തിനുള്ള സാമഗ്രികൾ വാഹനത്തിൽനിന്ന് ഇറക്കുന്നു.

ഈരാറ്റുപേട്ട-ഒരു മനുഷ്യായസ് കൊണ്ട് നേടിയെതെല്ലാം ഒറ്റ നിമിഷം കൊണ്ട് കത്തി എരിഞ്ഞ മധുവിന് ആശ്വാസമായി ടീം വെൽഫെയർ.
കട്ടിൽ, ബെഡ്, അലമാര, മേശ, കസേര, അടുപ്പ്, പാത്രങ്ങൾ, വാട്ടർ ടാങ്ക് തുടങ്ങി വീട്ടിലേക്കാവശ്യമായ എല്ലാം ഉൾപ്പെടെ ഒരു വണ്ടി നിറയെ വീട്ടുപകരണങ്ങളുമായിട്ടാണ് ടീം വെൽഫെയർ അംഗങ്ങൾ മധുവിന്റെ വീട്ടിൽ എത്തിയത്. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചേന്നാട് അമ്പലം ഭാഗത്ത് താമസക്കാരനായിരുന്ന വണ്ടാനത്ത് മധുവിന്റെ വീട് കഴിഞ്ഞ മാസമാണ് തീ പിടിച്ച് നശിച്ചത്. വീട്ടിൽ പിടിപ്പിച്ചിരുന്ന പഴക്കം ചെന്ന ഇലക്ട്രിക്ക് മീറ്ററിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പറയുന്നത്.
വർഷങ്ങളായി ഈരാറ്റുപേട്ട തെക്കേകരയിൽ തേപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മധുവും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. ചെറിയ വരുമാനം സ്വരുകൂട്ടി വാങ്ങിയ വീട്ട് ഉപകരണങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് തീ വിഴുങ്ങിയത് നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള രേഖകൾ എടുക്കുവാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ആശ, വിദ്യാർത്ഥികളായ മോനിഷ, മനീഷ് എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി.  ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും എല്ലാം കത്തി നശിച്ചു പോയി. ടീം വെൽഫെയർ ജില്ല ക്യാപറ്റൻ യുസഫ് ഹിബ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.എം.ഷഹീർ , ജോയിന്റ് സെക്രട്ടറി നോബിൾ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഡോ. സഹല ഫിർദൗസ്, ഫാസില റാഫി എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി ഉപകരണങ്ങൾ കൈമാറിയത്. 

Latest News