തിരുവനന്തപുരം- മുമ്പ് ആര്‍. ബാലകൃഷ്ണപിള്ള വഹിച്ചിരുന്ന മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയില്‍ കേരള കോണ്‍ഗ്രസ് (ബി)യെ ഒഴിവാക്കി സി.പി.എം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലന്‍ നായര്‍ ആണ് പുതിയ ചെയര്‍മാന്‍. ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി. പ്രേംജിത് ആയിരുന്നു ചെയര്‍മാന്‍. ആര്‍. ബാലകൃഷ്ണപിള്ളയുടെ പിന്‍ഗാമിയായാണ് പ്രേംജിത് ചുമതലയേറ്റത്.
അതേസമയം, ഏകപക്ഷീയ തീരുമാനമാണെന്നും പ്രതിഷേധം അറിയിക്കുമെന്നും കേരള കോണ്‍ഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണക്ക് വിരുദ്ധമായ നീക്കമാണിതെന്നും കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ അറിയിച്ചു.