Sorry, you need to enable JavaScript to visit this website.

പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി

തൃശൂർ - പീച്ചി റിസർവോയറിലെ ആനവാരിയിൽ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. പ്രദേശവാസികളായ നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ നീന്തി രക്ഷപ്പെട്ടതായാണ് വിവരം. വഞ്ചിയിലുണ്ടായിരുന്ന പുള്ളിക്കാട് സ്വദേശികളായ വിപിൻ, സിറാജ്, അജിത്ത് എന്നിവർക്കായി നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്. നേരം ഇരുട്ടിയത് തിരച്ചിലിന് പ്രയാസങ്ങളുണ്ടാക്കുന്നതായാണ് പറയുന്നത്. റിസോർവയറിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

Latest News