Sorry, you need to enable JavaScript to visit this website.

പത്തു വയസുള്ള നിരവധി പേരെ അബൂബക്കർ ബഗ്ദാദി ബലാത്സംഗം ചെയ്തു, രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തൽ

ബർലിൻ- മാനുഷിക മൂല്യങ്ങളോ മത നിയമങ്ങളോ പാലിക്കാത്ത ഐസിസ് ഭീകരൻ അബൂബക്കർ ബഗ്ദാദിയുടെ ക്രൂരമുഖം വെളിപ്പെടുത്തി തടവിൽ നിന്ന് മോചിതയായ യസീദി ബാലിക സീബാൻ ഖലീൽ. ദിനം പ്രതിയെന്നോണം അയാൾ പത്തു വയസു വരെ  പ്രായമായ ബാലികമാരെ ബലാൽസംഗം ചെയ്യുമായിരുന്നുവെന്ന് സീബാൻ ആരോപിച്ചു. സീബാൻ ഖലീലിനു പതിനാലു വയസ് പ്രായമുള്ളപ്പോഴാണ് അവർ ഐസിസ് പിടിയിലകപ്പെടുന്നത്. തുടർന്ന് അൽ ബഗ്ദാദിയുടെ താവളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. അലക്കറിഞ്ഞായിരുന്നു ബഗ്ദാദിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരിക്കൽ പത്തു വയസ് തോന്നിക്കുന്ന യസീദി ബാലിക ബലാൽസംഗം ചെയ്യപ്പെടുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ട്. നാലു മാസത്തോളം അയാളുടെ വീട്ടിൽ കഴിഞ്ഞു കൂടിയ താൻ അവസരമൊത്തു വന്ന വേളകളിലൊരിക്കൽ എന്തിനാണ് പ്രത്യേകിച്ച് നിങ്ങൾക്കു നേരെ അക്രമ പ്രവർത്തനങ്ങളിലേർപ്പെടാത്ത യസീദികളെ തെരെഞ്ഞു പിടിച്ചു പീഢിപ്പിക്കുന്നതെന്ന് ഞാൻ അയാളോട് ചോദിച്ചു. അയാളുടെ മറുപടി ആശ്ചര്യകരമായിരുന്നു. നിങ്ങൾ നരകത്തിൽ  പതിക്കേണ്ടവരാണ്. നിങ്ങൾ യസീദികളായി മരണപ്പെട്ടാൽ നരകത്തിലേക്കു പോകും എന്നായിരുന്നു. നീണ്ട ഏഴു വർഷത്തെ തടവിനു ശേഷം ഇറാഖിൽ നിന്ന് ജർമ്മനിയിലേക്കു രക്ഷപ്പെട്ട സീബാൻ സ്‌കൈ അറേബ്യക്കു നൽകിയ അഭിമുഖത്തിൽ തന്റെ ദുരിത കഥ പ്രേഷകരുമായി പങ്കുവെച്ചു. 
വീഡിയോ കാണാം.
 

Latest News