Sorry, you need to enable JavaScript to visit this website.

ഗോവ യാത്രയ്ക്കു പിന്നാലെ നാലുവയസുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധ മൂലമെന്ന് കുടുംബം,കേസെടുത്ത് പോലീസ്

തിരുവനന്തപുരം - മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ സ്വദേശി അനിരുദ്ധ് ആണ് ഇന്ന് രാവിലെ മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
 ഓണത്തോടനുബന്ധിച്ച് കുടുംബസമേതം ഗോവയിലേക്ക് പോയിരുന്നു. യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പോലീസ് പറഞ്ഞു.
 

Latest News