വർക്കല - ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം മരത്തിൽനിന്നും അഴിച്ചുമാറ്റുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു. ചെമ്മരുതി തച്ചോട് മോഹിനി വിലാസത്തിൽ മോൻകുട്ടി (37)യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ശ്രീനിവാസപുരത്ത് വച്ചാണ് സംഭവം. പത്തടിയോളം ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റാണ് അന്ത്യം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: ബിന്ദു. മക്കൾ: മോനിഷ, മീനാക്ഷി.