എയര്‍ഹോസ്റ്റസ് ആകണമെന്ന സ്വപ്നം തുറന്നുപറഞ്ഞപ്പോള്‍ ഐശ്വര്യയുടെ കൂട്ടുകാര്‍ പലരും നിരുത്സാഹപ്പെടുത്തി. നിറം കുറവായ തനിക്ക് കാബിന് ക്രൂ ആകാന്‍ കഴിയുമോ എന്ന് അവര്‍ സംശയിച്ചു. എന്നാല്‍ ഐശ്വര്യക്ക് സംശയമൊന്നും ഇല്ലായിരുന്നു. ഇന്ന് പ്രമുഖ എയര്‍ലൈനില്‍ എയര്‍ഹോസ്റ്റസായ ഐശ്വര്യയുടെ സംഭാഷണം പലര്‍ക്കും പ്രചോദനമാകും. ജോഷ് ്ടോക്സ് എന്ന യൂ ട്യൂബ് ചാനലിലാണ് ഐശ്വര്യ മനസ്സ് തുറന്നത്.