കൊല്ലം- ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപിയാണ് ഗോഡ്‌സെയെന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻ പിള്ള. ഒരു പൊതുപ്രവർത്തകൻ എങ്ങിനെ ആയിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാന്ധി. ഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കില്ല എന്ന് കണ്ടെത്തിയ കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പ് പോലും നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. ഗാന്ധി വേഴ്‌സസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു ശ്രീധരൻ പിള്ള.