റിയാദ്- ഏതാനും ദിവസങ്ങളായി സൗദിയുടെ വിവിധ പ്രവിശ്യകളില്‍ തുടരുന്ന പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും ആലിപ്പഴ വര്‍ഷവും ഏതാനും ദിവസംകൂടി തുടര്‍ന്നേക്കുമെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന പ്രവിശ്യയുടെ തെക്കന്‍ പ്രദേശങ്ങള്‍ എന്നിവയാണ് താരതമ്യേന ശക്തമായ മഴക്കു സാധ്യതയുള്ള പ്രദേശങ്ങള്‍. ഇവയില്‍ ചില പ്രദേശങ്ങളില്‍ കാഴ്ച മറക്കുന്ന രീതിയില്‍ മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം. മഴ വര്‍ഷിച്ചെങ്കിലും പല പ്രദേശങ്ങളിലും അത്യഷ്ണം തുടരുകയാണ്. മക്കയില്‍ 44 ഡിഗ്രിയും മദീനയില്‍ 44 ഡിഗ്രിയും റിയാദിലും ബുറൈദയിലും ജിസാനിലും 41 ഉം ജിദ്ദയില്‍ 38 വരെ ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തപ്പെട്ടത്.