Sorry, you need to enable JavaScript to visit this website.

അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

ആലപ്പുഴ- മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു.  കുന്നം ചാക്കോ റോഡില്‍ നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിയുകയായിരുന്നു. വെണ്‍മണി വലിയപറമ്പില്‍ ആതിര എസ്.നായര്‍ (31) ആണ് മരിച്ചത്. മൂന്നു വയസ്സുള്ള മകന്‍ കാശിനാഥിനായി തിരച്ചില്‍ തുടരുന്നു. ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് (അനു-43), മകള്‍ കീര്‍ത്തന (11), ഓട്ടോ ഡ്രൈവര്‍ സബനോ സജു എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

 

Latest News