തിരുവനന്തപുരം - മൂന്ന് കുട്ടികളുടെ ഉമ്മയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27)യെയാണ് രാവിലെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് റൗഹീസ് ഖാനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
നൗഫിയയെ ഭർത്താവ് റൗഹീസ് ഖാൻ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദമ്പതികൾ മൂന്ന് വർഷം മുമ്പാണ് കുടുംബ വീടിനോട് ചേർന്ന ചായ്പിൽ താമസമാക്കിയത്. അതിനുമുമ്പ് വാടക വീടുകളിലായിരുന്നു താമസം. സംഭവത്തിൽ കേസെടുത്ത് വിശദമായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.