Sorry, you need to enable JavaScript to visit this website.

നെല്‍ സംഭരണ വിഷയത്തില്‍ കെ പി സി സി അധ്യക്ഷനെ തള്ളി കെ.മുരളീധരന്‍ എം പി

കോഴിക്കോട് - നെല്‍ സംഭരണത്തിനുള്ള താങ്ങുവിലയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കെ പി സി സി പ്രസിഡന്റ് കെ.സുധാകരനെ തള്ളി കെ.മുരളീധരന്‍ എം.പി. കേരളത്തിന് കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിന് കിട്ടുന്ന കേന്ദ്ര സഹായം പോലും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നില്ല. അവിടെ ധൂര്‍ത്ത് ഇല്ലാത്തതുകൊണ്ടാണ് പ്രശ്നമില്ലാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കെ സുധാകരന്‍ കേന്ദ്രത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കര്‍ഷകരുടെ പരാതിയില്‍ രാഷ്ട്രീയം കണ്ട് രക്ഷപ്പെടാനാണ് ഇടതു മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാനുണ്ട് എന്ന് പറയുന്നത് കള്ള പ്രചാരണമാണെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് കെ.മുരളീധരന്‍ രംഗത്തെത്തിയത്.

 

Latest News