മലപ്പുറം - താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി താമിറിന്റെ കുടുംബത്തിന്റെ ആരോപണം. മരണ സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തതിനാല്‍ ഒരു മാസമായിട്ടും താമിര്‍ ജിഫ്രിയുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും താമിര്‍ ജിഫ്രിയുടെ സഹോദരന്‍ പറയുന്നു. മരണസര്‍ഫിക്കറ്റ് ലഭിക്കുന്നതിനായി പല ഓഫീസുകളും കയറി ഇറങ്ങി. പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത് മനപ്പൂര്‍വ്വം വൈകിച്ചത് പോലെ, മരണം രജിസ്റ്റര്‍ ചെയ്യുന്നതിലും പൊലീസ് ഒളിച്ചു കളിക്കുകയാണ്. അത് പ്രതികള്‍ രക്ഷപ്പെടാന്‍ സൗകര്യമൊരുക്കി. കേസ് സി ബി ഐക്ക് വിട്ടിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു.