കണ്ണൂർ- വീട്ടിൽ കയറി സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു. എടക്കാട് സ്വദേശിനി സാബിറയെ (45) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞയാറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. സാബിറയുടെ സുഹൃത്തും കൂത്തുപറമ്പ് സ്വദേശിയുമായ ഫൈറൂസാണ് വീട്ടിൽ കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഫൈറുസിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.