കൊച്ചി- നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി യുവാക്കളെ കൊച്ചി സിറ്റി ഡാന്‍സാഫും കളമശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടി.
കൊല്ലം പവിത്രേശ്വരം പുത്തൂര്‍ തിരുവോണം വീട്ടില്‍ അങ്കിത്ത് എസ് (21), കോട്ടയം കല്ലറ മുണ്ടാര്‍ പുത്തെന്‍ പുരക്കല്‍ അജിത്ത് പി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി അവന്യൂ റോഡിലുള്ള മെട്രോ ട്രേഡിംഗ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മുറിക്കുള്ളില്‍ രണ്ട് യുവാക്കള്‍ എം. ഡി. എം. എ വില്‍പ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസിന്റെ നേതൃത്വത്തില്‍ എസ്. ഐ വിനോജ്, എസ്. സി. പി. ഒ ബിനു, സി. പി. ഒ കൃഷ്ണരാജ്, ഷാബിന്‍, നിഷാദ് എന്നിവരും കൊച്ചി സിറ്റി ഡാന്‍സാഫും ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.