കണ്ണൂര്‍ - പോലീസുകാരെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയില്‍. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ ഡ്രൈവര്‍ അമല്‍ രാജ് എന്ന സച്ചുവാണ് ന്യൂ മാഹി പോലീസിന്റെ പിടിയിലായത്.
വെസ്റ്റ് പള്ളൂര്‍ സ്വദേശിയാണ് ഇയാള്‍. മര്‍ദന കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പോലീസുകാരെ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമല്‍ രാജ്.