Sorry, you need to enable JavaScript to visit this website.

അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം; തുടര്‍ നടപടികള്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ തുടര്‍ നടപടികളെടുക്കാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അച്ചു ഉമ്മനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജ് ആരോപണവിധേയനായ നന്ദകുമാറിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. അതിന് ശേഷം മാത്രമേ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കൂ. സൈബര്‍ ആക്രമണത്തില്‍ പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. പിന്നീട് തുടര്‍ നടപടികളുണ്ടായിട്ടില്ല.

 

Latest News