Sorry, you need to enable JavaScript to visit this website.

ധീരജ് വധം; നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്

തൊടുപുഴ- ധീരജ് വധക്കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് തൊടുപുഴ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ തീരുമാനിച്ച ദിവസം നിഖില്‍ പൈലി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടണമെന്നാണ് പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാന്‍ കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ പ്രചാരണത്തില്‍ നിഖില്‍ പൈലി പങ്കെടുത്തിരുന്നു. ഇത് കടുത്ത വിമര്‍ശനമാണ് വിളിച്ചു വരുത്തിയത്. 

ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡി. വൈ. എഫ്. ഐ പറഞ്ഞു. യു. ഡി. എഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡി. വൈ. എഫ്. ഐ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്കും പങ്കെടുക്കാമെന്നായിരുന്നു വിമര്‍ശനങ്ങളോട് നിഖില്‍ പ്രതികരിച്ചത്.

Latest News