Sorry, you need to enable JavaScript to visit this website.

സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം - സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ തടസ്സ ഹർജി കോടതി തള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നാണ് സി.ബി.ഐ റിപ്പോർട്ടിലുള്ളത്.
 

Latest News