കൊച്ചി-സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. 22 കാരറ്റ് പവന്റെ വില 120 രൂപ വര്‍ധിച്ച് 44,160 രൂപയായി. ഗ്രാമിന് 5,520 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 48,176 രൂപയായി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 6,022 രൂപയായി.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1,940.13 യുഎസ് ഡോളറായി വർധിച്ചിട്ടുണ്ട്.
വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 പൈസ കുറഞ്ഞ് 80 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 640 രൂപയുമായിട്ടുണ്ട്.