Sorry, you need to enable JavaScript to visit this website.

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് പതിവാകുന്നു, നേത്രാവതി എക്‌സ്പ്രസിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട് - സംസ്ഥാനത്ത് ട്രയിനുകള്‍ക്ക് നേരെ കല്ലേറ് പതിവാകുന്നു.  തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ  ഒരു ചില്ല് തകര്‍ന്നു. ആഗസ്റ്റ് 16 ന് കണ്ണൂരില്‍ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനില്‍ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ മാഹിയില്‍ വച്ച് പിടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24 ന്  രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനില്‍ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂര്‍ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചത്.

 

Latest News