കൊച്ചി- പറഞ്ഞത് മലയാള സിനിമാ താരം ജയസൂര്യ. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത് ശ്രീലങ്കന്‍ ക്രിക്കറ്റ് സനത് ജയസൂര്യ. കമന്റുകളില്‍ പലതും മലയാളമായതിനാല്‍ സനത് ജയസൂര്യയ്ക്ക് 'സംഗതി' മനസ്സിലാകണമെന്നില്ല.
കൃഷിയുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ നടത്തിയ വിവാദ പ്രസംഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണത്തിന് കാരണമായത്. ചിലര്‍ ജയസൂര്യയ്ക്കിടേണ്ട പോസ്റ്റ് ആളുമാറി സനത് ജയസൂര്യയുടെ അക്കൗണ്ടിലാക്കുകയായിരുന്നു.
മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസമാണ് പ്രസംഗിച്ചത്. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.