Sorry, you need to enable JavaScript to visit this website.

പാപം ചെയ്യാത്തവരോട് കല്ലെറിയാന്‍ പറഞ്ഞ് നവ്യാ നായരുടെ ഇ്ന്‍സ്റ്റ പോസ്റ്റ്

കൊച്ചി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ. ആര്‍. എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇ. ഡിയുടെ ചോദ്യം ചെയ്യലിന് വിധേയായ നടി നവ്യ നായര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി രംഗത്തെത്തി. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ടാഗ്ലൈനോടു കൂടിയാണ് നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. 

ഒരു നൃത്ത വീഡിയോയോടൊപ്പം നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന കവിതാ ശകലവും നവ്യ നായര്‍ പങ്കുവെച്ചിട്ടുണ്ട്.  

''നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോള്‍ നൃത്തം ചെയ്യുക.  കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞു കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക'' എന്നായിരുന്നു നവ്യ ഇന്‍സ്റ്റാഗ്രില്‍ കുറിച്ചത്. 

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐ. ആര്‍. എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുണ്ടായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.  സച്ചിന്‍ സാവന്തുമായി മുംബൈയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമാണുള്ളതെന്നാണ് ഇക്കാര്യത്തില്‍ നവ്യ നായരുടെ കുടുംബം വിശദീകരണം നല്‍കിയത്. പരിചയത്തിന്റെ പേരില്‍ സച്ചിന്‍ സാവന്തിന് നവ്യയുടെ പിതാവ് ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പല പ്രാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

Latest News